സിനിമാ സെറ്റിൽ പണത്തിനായി യൂത്ത് കോണ്‍ഗ്രസിന്‍റെ ഗുണ്ടായിസം
Tuesday, August 22, 2017 9:26 AM IST
പ​ത്ത​നാ​പു​രം:​ കൊല്ലം പത്തനാപുരത്ത് പിരിവ് നൽകാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിനിമാ ചിത്രീകരണം തടസപ്പെടുത്തി. സ​ന്തോ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "സ​ച്ചി​ൻ സ​ണ്‍ ഓ​ഫ് വി​ശ്വ​നാ​ഥ്' എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ് കൊടിയുമേന്തി പത്തോളം പ്രവർത്തകർ തടഞ്ഞത്. ഇതേതുടർന്ന് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​തെ ച​ല​ച്ചി​ത്ര സം​ഘം മ​ട​ങ്ങി.

പ​ത്ത​നാ​പു​രം പ​ള​ളി​മു​ക്കി​ലെ താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് യൂത്ത് കോൺഗ്രസുകാർ എത്തിയിരുന്നുവെന്ന് സിനിമാ പ്രവർത്തകർ പറയുന്നു. പ്രവർത്തന ഫ​ണ്ടിലേ​ക്ക് വ​ൻ തു​ക പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും നി​ർ​മാ​താ​വ് ന​ൽ​കാ​ൻ ത​യാറാ​യി​ല്ല. തു​ട​ർ​ന്ന് ഷൂ​ട്ടിംഗ് പൊ​തു​ജ​ന​ത്തി​ന് ത​ട​സമാ​ണ​ന്ന ആരോപിച്ച് പ്രവർത്തകർ കൊടിയേന്തി ചിത്രീകരണം തടസപ്പെടുത്തുകയായിരുന്നു. ചി​ത്രീ​ക​ര​ണ​ത്തിന് ഉപയോഗിച്ചിരുന്ന വസ്തുക്കൾ പ്രവർത്തകർ ന​ശി​പ്പി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പ​ത്ത​നാ​പു​രം , പു​ന​ലൂ​ർ മേ​ഖ​ല​ക​ളി​ലാ​യി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്നുവ​രു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു അ​നു​ഭ​വ​മെ​ന്ന് സം​വി​ധാ​യ​ക​ൻ സ​ന്തോ​ഷ് നാ​യ​ർ പ​റ​ഞ്ഞു. പന്ത്രണ്ടോളം താ​ര​ങ്ങ​ൾ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ലൊ​ക്കേ​ഷ​നി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ ഇ​ര​ച്ചു ക​യ​റി​യ​ത്.

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ര​ഞ്ജി പ​ണി​ക്ക​ർ, മ​ണി​യ​ൻപി​ള​ള രാ​ജു, അ​ജു വ​ർ​ഗീ​സ്, ഹ​രീ​ഷ് ക​ണാ​ര​ൻ, ര​മേ​ഷ് പി​ഷാ​ര​ടി തു​ട​ങ്ങി​ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഷൂട്ടിംഗ് തടസപ്പെട്ടതിനാൽ അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി നി​ർമാ​താ​വ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ എ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പ​ത്ത​നാ​പു​രം പോ​ലീ​സി​ൽ സിനിമയുടെ അണിയറക്കാർ പ​രാ​തി ന​ൽ​കിയിട്ടുണ്ട്.
RELATED NEWS