ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; നിയമസഭ സ്തംഭിച്ചു
Tuesday, August 22, 2017 10:09 AM IST
തിരുവനന്തപുരം: ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മ​​​ന​​​ത്തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​നം നേ​​​രി​​​ട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം. പ്ലക്കാർഡുകളുമായി എത്തിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

അതിനിടെ സ്വാശ്രയ പ്രവേശന പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശൻ എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറ‍യണമെന്നും പ്രതിപക്ഷം നിലപാട് സ്വീകരിച്ചു. എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സ്പീക്കർ അറിയിച്ചു. ഇതേതുടർന്നു മന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
RELATED NEWS