ജാമ്യാപേക്ഷയുടെ വാദത്തിനിടെ നടിയുടെ പേര് പറഞ്ഞു; പ്രതിഭാഗത്തിന് ഹൈക്കോടതിയുടെ താക്കീത്
Tuesday, August 22, 2017 10:57 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിന് ഹൈക്കോടതിയുടെ താക്കീത്. കേസിൽ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്പോഴാണ് സംഭവം. പ്രതിഭാഗം ആക്രമിക്കപ്പെട്ട നടിയുടെ പേര് കോടതിയിൽ പറഞ്ഞതോടെയാണ് ഹൈക്കോടതി ഇടപെട്ട് താക്കീത് നൽകിയത്.

കേസിൽ ദിലീപിന് ജാമ്യം തേടിയുള്ള പ്രതിഭാഗത്തിന്‍റെ വാദം തുടരുകയാണ്. മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ളയാണ് ഹൈക്കോടതിയിൽ ഹാജരായിരിക്കുന്നത്. ദിലീപിന് കേസിൽ പങ്കില്ലെന്നും ഗൂഢാലോചന തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ ദിലീപിന്‍റെ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയാണ്.
RELATED NEWS