മുത്തലാഖ്: നിയമനിർമാണം ചർച്ച ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി
Tuesday, August 22, 2017 12:56 AM IST
മലപ്പുറം: മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ ചർച്ചകൾ വേണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ഉടൻ ഓർഡിനൻസ് പുറപ്പെടുവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിയമ നിർമാണം സംബന്ധിച്ച് പാർലമെന്‍റ് ചർച്ച ചെയ്ത് തീരുമാനം എടുക്കണം. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ രാഷ്ട്രീയപരമായി ഇടപെട്ടാൽ മുസ്‌ലീം ലീഗ് എതിർക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.