മുത്തലാഖ്: ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി
Tuesday, August 22, 2017 1:00 PM IST
ന്യൂഡൽഹി: മുത്തലാഖിൽ സുപ്രീം കോടതിയുടേത് ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി മുസ്‌ലീം സ്ത്രീകൾക്കു സമത്വം നൽകുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ഇന്ന് വിധിച്ചു. ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, റോഹിൽടണ്‍ നരിമാൻ, യു.യു.ലളിത് എന്നിവരാണ് മുത്തലാഖിനെതിരേ വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ, ജസ്റ്റീസ് എസ്.അബ്ദുൾ നസീർ എന്നിവർ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.


RELATED NEWS