ലോ​ക​ക​പ്പി​നി​ടെ ടെ​വ​സ് ഉ​ത്തേ​ജ​കം ഉ​പ​യോ​ഗി​ച്ച​താ​യി ഫാ​ന്‍​സി ബെ​യേ​ഴ്‌​സ്
Tuesday, August 22, 2017 3:55 PM IST
മോ​സ്കോ: ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ കാ​ർ​ലോ​സ് ടെ​വ​സ്, ഡി​ർ​ക് ക്യു​യി​റ്റ്, ഗ​ബ്രി​യേ​ൽ ഹീ​ൻ​സി എ​ന്നി​വ​ർ നി​രോ​ധി​ത മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യി റ​ഷ്യ​ൻ ഹാ​ക്ക​ർ​മാ​ർ. 2010 ലോ​ക​ക​പ്പി​നി​ടെ​യാ​ണ് മൂ​വ​രും നി​രോ​ധി​ത മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്നും ഫാ​ന്‍​സി ബെ​യേ​ഴ്‌​സ് എ​ന്ന ഹാ​ക്കിം​ഗ് ടീം ​അ​വ​കാ​ശ​പ്പെ​ട്ടു. ഇ​വ​ർ മ​യ​ക്കു​മ​രു​ന്നാ​യ കൊ​ക്കെ​യ്ൻ, എ​ക്സ​റ്റ​സി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ.

ഇ​വ​രു​ൾ​പ്പെ​ടെ 25 ക​ളി​ക്കാ​ർ​ക്ക് നി​രോ​ധി​ത മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ലോ​ക ഉ​ത്തേ​ജ​ക മ​രു​ന്ന് വി​രു​ദ്ധ ഏ​ജ​ന്‍​സി (വാ​ഡ) അ​നു​മ​തി ന​ൽ​കി​യ​യ​താ​യാ​ണ് ഫാ​ന്‍​സി ബെ​യേ​ഴ്‌​സ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

2015 ൽ 160 ​ക​ളി​ക്കാ​ർ ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​യും ഫാ​ന്‍​സി ബെ​യേ​ഴ്‌​സ് പ​റ​യു​ന്നു. ആ​ദ്യ​മാ​യാ​ണ് ഫാ​ന്‍​സി ബെ​യേ​ഴ്‌​സ് ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​ത്. നേ​ര​ത്തെ അ​ത്‌​ല​റ്റി​ക് താ​ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​വ​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു.

റി​യോ ഒ​ളി​മ്പി​ക്സി​ൽ നാ​ലു സ്വ​ര്‍​ണം നേ​ടി​യ ജിം​നാ​സ്റ്റി​ക് താ​രം സി​മോ​ണ ബൈ​ൽ​സി​ൻ ഉ​ത്തേ​ജ​കം ഉ​പ​യോ​ഗി​ച്ച​താ​യി ഫാ​ന്‍​സി ബെ​യേ​ഴ്‌​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ടെ​ന്നി​സ് താ​രം സെ​റീ​ന വി​ല്ല്യം​സും ഉ​ത്തേ​ജ​കം ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ളും ഫാ​ന്‍​സി ബെ​യേ​ഴ്‌​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഹാ​ക്ക​ര്‍​മാ​ര്‍ വാ​ഡ​യു​ടെ വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്താ​ണ് ഈ ​രേ​ഖ​ക​ള്‍ പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്.