യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്ന് അ​സ​ര​ങ്ക​യും പി​ൻ​മാ​റി
Tuesday, August 22, 2017 4:11 PM IST
ന്യൂ​യോ​ർ​ക്ക്: മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം വി​ക്ടോ​റി​യ അ​സ​ര​ങ്ക​യും യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി. കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് താ​ര​ത്തി​ന്‍റെ പി​ൻ​മാ​റ്റം. അ​മ്മ​യാ​യ ശേ​ഷം ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് അ​സ​ര​ങ്ക ടെ​ന്നീ​സി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് അ​സ​ര​ങ്ക ആ​ൺ‌​കു​ട്ടി​ക്ക് ജ​ന്മം ന​ൽ​കി​യ​ത്. എ​ന്നാ​ൽ ജൂ​ലൈ​യി​ൽ അ​സ​ര​ങ്ക​യും മ​ക​ൻ ലി​യോ​യു​ടെ പി​താ​വും ത​മ്മി​ൽ വേ​ർ​പി​രി​ഞ്ഞു. ലി​യോ​ക്കൊ​പ്പം ക​ഴി​യു​ന്ന​തി​നാ​ണ് ടെ​ന്നീ​സി​ൽ​നി​ന്ന് ത​ൽ​ക്കാ​ലം പി​ൻ​വാ​ങ്ങു​ന്ന​തെ​ന്ന് അ​സ​ര​ങ്ക പ​റ​യു​ന്നു. നേ​ര​ത്തെ സി​ൻ​സി​നാ​റ്റി ഓ​പ്പ​ണി​ൽ​നി​ന്നും താ​രം പി​ൻ​വാ​ങ്ങി​യി​രു​ന്നു.