കെ​യ്ഷിം​ഗിന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം
Tuesday, August 22, 2017 12:40 PM IST
ഇം​ഫാ​ൽ: മ​ണി​പ്പൂ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യി​രു​ന്ന റി​ഷാം​ഗ് കെ​യ്ഷിം​ഗിന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. കേന്ദ്രമന്ത്രി കിരൺ റിജിജു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ള എന്നിവരും കോൺഗ്രസ് ദേശീയ നേതാക്കളും ഉൾപ്പെടെ നിരവധി പേരാണ് അനുശോചനമറിയിച്ചത്.

കെ​യ്ഷിം​ഗിന്‍റെ മരണവാർത്ത ഞെട്ടിക്കുന്നതാണെന്ന് ബിരേൻ സിംഗ് പറഞ്ഞു. ഏറെ ദുഃഖമുളവാക്കുന്ന വാർത്തയാണ് ഇതെന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഇം​ഫാ​ലി​ലെ റീ​ജ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലാ​യി​രു​ന്നു കെ​യ്ഷിം​ഗിന്‍റെ അ​ന്ത്യം. മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് മൂ​ന്നു ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വാ​യ കെ​യ്ഷിം​ഗ് നാ​ലു ത​വ​ണ മ​ണി​പ്പൂ​രി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി. സ്വതന്ത്ര ഇന്ത്യയിലെ ആ​ദ്യ പാ​ർ​ല​മെ​ന്‍റി​ലെ അം​ഗ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.