കൊറിയൻ അതിർത്തിയിൽ കിം ജോംഗ് ഉന്നിന്‍റെ മിന്നൽ സന്ദർശനം
Tuesday, August 22, 2017 1:16 PM IST
പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ അതിർത്തിയിലെ സൈനിക താവളത്തിൽ മിന്നൽ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയൻ പ്രകോപനങ്ങൾ ഉണ്ടായാൽ നേരിടാൻ സൈന്യം സജ്ജമാണോ എന്ന് പരിശോധിക്കുന്നതിനാണ് കിം എത്തിയതെന്നാണ് വിവരങ്ങൾ. ഓഗസ്റ്റ് ആദ്യവാരമാണ് കിം ഇവിടെ രഹസ്യ സന്ദർശനം നടത്തിയത്.

ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് പോലും മുന്നറിയിപ്പ് നൽകാതെയാണ് അദ്ദേഹം ഇവിടെ സന്ദർശനം നടത്തിയതെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂലൈ അവസാനം അമേരിക്കൻ പ്രസഡന്‍റ് ഡോണൾഡ് ട്രംപുമായി വാക്പോര് നടത്തിയ കിം പിന്നീട് പരസ്യ പ്രസ്താവനകളോ വെല്ലുവിളികളോ നടത്തിയിരുന്നില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.