ദിലീപിന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ സർക്കാർ വാ​ദം ഇ​ന്ന്
Wednesday, August 23, 2017 8:46 AM IST
കൊ​​​ച്ചി: യു​​​വ​​​ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച് അ​​​ശ്ലീ​​​ല ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദം ഇ​​​ന്നു ന​​​ട​​​ക്കും. ദി​​​ലീ​​​പി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യ​​​തോ​​​ടെ പ്രോ​​​സി​​​ക്യൂ​​​ഷ​​ൻ വാ​​​ദ​​​ത്തി​​​നാ​​​യി സിം​​​ഗി​​​ൾ ബെ​​​ഞ്ച് ഹ​​​ർ​​​ജി ഇ​​​ന്ന​​​ത്തേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജ​​​ന​​​പ്രി​​​യ​​താ​​​ര​​​ത്തെ ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ലെ പ്ര​​​തി​​​യു​​​ടെ കു​​​ന്പ​​​സാ​​​രം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു മാ​​​ത്രം കു​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ദി​​​ലീ​​​പി​​​ന്‍റെ അ​​​ഭി​​​ഭാഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ പ​​റ​​ഞ്ഞു. കെ​​​ട്ടി​​​ച്ച​​​മ​​​ച്ച സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ളു​​​ടെ​​​യും സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ളി​​​വു​​​ക​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി​​​ക​​​ൾ. കേ​​​സി​​​നു പി​​​ന്നി​​​ൽ ആ​​​സൂ​​​ത്രി​​​ത​​നീ​​​ക്ക​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​നെ​​​ക്കു​​​റി​​​ച്ചു ചോ​​​ദി​​​ച്ച​​​റി​​​യാ​​​നെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണു ദി​​​ലീ​​​പി​​​നെ പോ​​​ലീ​​​സ് വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി​​​യ​​​ത്.

പി​​​ന്നീ​​​ട് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്തി​​​നാ​​​ണ് അ​​​റ​​​സ്റ്റെ​​​ന്ന് ഇ​​​പ്പോ​​​ഴും വ്യ​​​ക്ത​​​മ​​​ല്ല. പൊ​​​തു​​​ജ​​​നവി​​​കാ​​​രം ദി​​​ലീ​​​പി​​​നെ​​​തി​​​രാ​​​ക്കാ​​​ൻ പോ​​​ലീ​​​സ് ബോ​​​ധ​​​പൂ​​​ർ​​​വം സി​​​നി​​​മ​​​യെ വെ​​​ല്ലു​​​ന്ന തി​​​ര​​​ക്ക​​​ഥ​​​യു​​​ണ്ടാ​​​ക്കി പ്ര​​​ച​​​രി​​​പ്പി​​​ച്ചു. ഒ​​​രു ക​​​ള്ള​​​ന്‍റെ കു​​​ന്പ​​​സാ​​​രം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു പോ​​​ലീ​​​സ് അ​​​ദ്ദേ​​​ഹ​​​ത്തെ കു​​​രി​​​ശി​​​ലേ​​​റ്റു​​​ക​​​യാ​​​ണ്. ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ പോ​​​ലീ​​​സ് ഇ​​​തു​​​വ​​​രെ ഒ​​​ൻ​​പ​​​ത് ഫോ​​​ണു​​​ക​​​ളും 11 സിം ​​​കാ​​​ർ​​​ഡു​​​ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

കെ​​​ട്ടി​​​ച്ച​​​മ​​​ച്ച വ്യാ​​​ജ​​വാ​​​ർ​​​ത്ത​​​ക​​​ളാ​​​ണു ദിലീപിനെതിരേ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​ര​​​വാ​​​നു​​​ള്ള ദി​​ലീ​​പ് ഇ​​​തി​​​നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​നി​​​ന്നു ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തു​​​ന്ന​​​ത് എ​​​ന്തി​​​നാ​​​ണ്? പ​​​ൾ​​​സ​​​ർ സു​​​നി​​​യും ദി​​​ലീ​​​പും ഒ​​​രേ ട​​​വ​​​ർ ലൊ​​​ക്കേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്ന​​​തി​​​ന് ഇ​​​വ​​​ർ ത​​​മ്മി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യെ​​​ന്ന് അ​​​ർ​​​ഥമി​​​ല്ലെ​​​ന്നും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വാ​​​ദി​​​ച്ചു.
RELATED NEWS