യുപി ട്രെയിൻ അപകടം: റെയിൽവേ ബോർഡ് ചെയർമാൻ രാജിവച്ചു
Wednesday, August 23, 2017 1:05 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ അടുത്തിടെയുണ്ടായ ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ ബോർഡ് ചെയർമാൻ എ.കെ മിത്തൽ രാജിവച്ചു. അപകടങ്ങളുടെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നു ചൂണ്ടിക്കാട്ടി റെയിൽവേമന്ത്രി സുരേഷ് പ്രഭുവിനാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്. എന്നാൽ മന്ത്രി രാജി സ്വീകരിച്ചിട്ടില്ല.

ഒരാഴ്ചയ്ക്കിടെ യുപിയിൽ രണ്ടു ട്രെയിൻ അപകടമാണ് ഉണ്ടായത്. ബുധനാഴ്ച രാവിലെ അസംഗ്രായിൽ നിന്ന് ഡൽഹിയിലേക്ക് പോയ കൈഫിയാത് എക്സ്പ്രസ് പാളം തെറ്റിയിരുന്നു. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ശനിയാഴ്ച മുസാഫർഗറിൽ ഉത്കൽ എക്സ്പ്രസ് പാളം തെറ്റി 24 പേർ മരിച്ചിരുന്നു. നൂറിലേറെ പേർക്ക് ഈ അപകടത്തിൽ പരിക്കേറ്റു. ഈ സംഭവത്തിൽ 12 റെയിൽവേ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.