ലാവലിൻ വിധി എൽഡിഎഫ് പ്രതിച്ഛായ വർധിപ്പിച്ചുവെന്ന് കാനം
Wednesday, August 23, 2017 2:41 PM IST
തിരുവനന്തപുരം: ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി എൽഡിഎഫ് പ്രതിച്ഛായ വർധിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കേറ്റ തിരിച്ചടിയാണിതെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
RELATED NEWS