ഷ​രീ​ഫി​ന്‍റെ ഭാ​ര്യ​ക്ക് അ​ർ​ബു​ദം; രോ​ഗം സ്ഥി​രീ​ക​രി​ച്ച് മ​ക​ൾ
Wednesday, August 23, 2017 9:14 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ ഭാ​ര്യ​ക്ക് അ​ർ​ബു​ദ​രോ​ഗം ബാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഷ​രീ​ഫി​ന്‍റെ ഭാ​ര്യ കു​ൽ​സൂം ന​വാ​സി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ല​ണ്ട​നി​ലേ​ക്ക് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി കു​ൽ​സൂം പോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ർ​ത്ത പു​റ​ത്താ​യ​ത്.

ഇ​തോ​ടെ മ​ക​ൾ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ചി​കി​ത്സ ഉ​ട​ൻ​ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും മ​ക​ൾ മ​റി​യം ന​വാ​സ് ഷ​രീ​ഫ് പ​റ​ഞ്ഞു. അ​മ്മ​യു​ടെ ക​ഴു​ത്തി​ന് ഇ​ട​തു വ​ശ​ത്താ​യാ​ണ് അ​ർ​ബു​ദം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മ​റി​യം ട്വീ​റ്റ് ചെ​യ്തു. ന​വാ​സ് ഷെ​രീ​ഫ് രാ​ജി​വ​ച്ച​തോ​ടെ ഒ​ഴി​വു​വ​ന്ന സീ​റ്റി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​രി​ക്കെ​യാ​ണ് കൂ​ൽ​സു​മി​ന്‍റെ രോ​ഗ വി​വ​രം വാ​ർ​ത്ത​യാ​യി​രി​ക്കു​ന്ന​ത്.


RELATED NEWS