ലാ​ലു​വി​ന്‍റെ റാ​ലി​യി​ൽ സോ​ണി​യ​യും മാ​യാ​വ​തി​യും പ​ങ്കെ​ടു​ക്കി​ല്ല
Wednesday, August 23, 2017 9:31 PM IST
പാ​റ്റ്ന: ബി​ജെ​പി​ക്കെ​തി​രാ​യി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ലാ​ലു പ്ര​സാ​ദ് യാ​ദ​വ് ന​യി​ക്കു​ന്ന മ​ഹാ​റാ​ലി​യി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യും പ​ങ്കെ​ടു​ക്കി​ല്ല. പാ​റ്റ്ന​യി​ലെ ഗാ​ന്ധി മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന റാ​ലി​യി​ൽ​നി​ന്നാ​ണ് ഇ​രു​വ​രും വി​ട്ടു​നി​ൽ​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​രു​വ​രും പ്ര​തി​നി​ധി​ക​ളെ റാ​ലി​യി​ൽ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് ലാ​ലു പ​റ​ഞ്ഞു. മാ​യ​വ​തി ബി​എ​സ്പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ച​ന്ദ്ര മി​ശ്ര​യേ​യും സോ​ണി​യ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​നെ​യും പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്- ലാ​ലു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യും ജെ​ഡി​യു വി​മ​ത നേ​താ​വ് ശ​ര​ദ് യാ​ദ​വും റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും. 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി ബി​ജെ​പി​ക്കെ​തി​രാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ഐ​ക്യ​നി​ര​യു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലാ​ലു റാ​ലി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
RELATED NEWS