ബാ​ഴ്സ​യു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു
Wednesday, August 23, 2017 9:42 PM IST
ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ക്ല​ബ്ബ് ബാ​ഴ്സ​ലോ​ണ​യു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു. എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ​യെ ബാ​ഴ്സ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത ട്വീ​റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത​താ​യി വ്യ​ക്ത​മാ​യ​ത്. പി​ന്നാ​ലെ ത​ന്നെ ബാ​ഴ്സ​യു​ടെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത​ത് ട്വി​റ്റ​റി​ല്‍ ട്രെ​ൻ​ഡിം​ഗ് ആ​യി.

പി​എ​സ്ജി​യി​ലേ​ക്ക് കൂ​ടു​മാ​റി​യ നെ​യ്മ​റി​നെ​തി​രെ ബാ​ഴ്സ കേ​സ് കൊ​ടു​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം ത​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഔ​ര്‍ മൈ​ന്‍ എ​ന്ന ഹാ​ക്കിം​ഗ് ഗ്രൂ​പ്പ് രം​ഗ​ത്ത് വ​ന്നു.


RELATED NEWS