ഗു​ർ​മീ​ത് റാം ​കേ​സി​ലെ കോ​ട​തി വി​ധി: ഹ​രി​യാ​ന, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ൻ സു​ര​ക്ഷ
Thursday, August 24, 2017 2:48 AM IST
ച​ണ്ഡി​ഗ​ഡ്: സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം ഗു​ർ​മീ​ത് റാം ​റ​ഹീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ട​തി വി​ധി വാ​രാ​നി​രി​ക്കെ ഹ​രി​യാ​ന, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ൻ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. 15 വ​ർ​ഷം മു​ന്പ് ഗു​ർ​മീ​തി​ന്‍റെ അ​നു​യാ​യി​യാ​യ ഒ​രു സ്ത്രീ ​ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി​യ​ത്. കേ​സി​ൽ പ​ഞ്ച​ഗു​ള സി​ബി​ഐ കോ​ട​തി വെ​ള്ളി​യാ​ഴ്ച​യാ​ണ് വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

ഹ​രി​യാ​ന​യി​ലെ സി​ർ​സ പ​ട്ട​ണ​ത്തി​ൽ​വ​ച്ച് അ​നു​യാ​യി​യാ​യ സ്ത്രീ​യെ ഇ​യാ​ൾ ബ​ലാ​ൽ​സം​ഗം ചെ​യ്തു എ​ന്നാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ൽ ത​നി​ക്ക് ലൈം​ഗീ​ക ശേ​ഷി​യി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യി​ൽ ഗു​ർ​മീ​ത് റാം ​റ​ഹീം അ​വ​കാ​ശ​പ്പെ​ട്ട​ത്.

പ്ര​തി​കൂ​ല വി​ധി​യാ​ണ് ഉ​ണ്ടാ​വു​ന്ന​തെ​ങ്കി​ൽ പ​ഞ്ചാ​ബി​ലും ഹ​രി​യാ​ന​യി​ലും വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും ഉ​ണ്ടാ​വു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ഗു​ർ​മീ​തി​ന്‍റെ അ​നു​യാ​യി​ക​ൾ ഒ​ത്തു​കൂ​ടി​യി​ട്ടു​ള്ള ച​ണ്ഡി​ഗ​ഡ് സ്റ്റേ​ഡി​യം ത​ത്കാ​ലി​ക ജ​യി​ലാ​ക്കി​ക്കൊ​ണ്ട് ച​ണ്ഡി​ഗ​ഡ് ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. കൂ​ടാ​തെ പ​ഞ്ചാ​ബി​ലും ഹ​രി​യാ​ന​യി​ലും അ​തീ​വ ജാ​ഗ്ര​ത നി​ർ​ദ്ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.