ന​ർ​മ​ദാ ബ​ച്ചാ​വോ ആ​ന്തോ​ള​ൻ സ​മ​ര നേ​താ​വ് മേ​ധാ പ​ട്ക​ർ​ക്കു ജാ​മ്യം
Wednesday, August 23, 2017 4:30 PM IST
ന്യൂ​ഡ​ൽ​ഹി: ന​ർ​മ​ദാ ബ​ച്ചാ​വോ ആ​ന്തോ​ള​ൻ സ​മ​ര നേ​താ​വ് മേ​ധാ പ​ട്ക​ർ​ക്കു ജാ​മ്യം അ​നു​വ​ദി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ൻ​ഡോ​ർ ബെ​ഞ്ചാ​ണ് ഒ​രാ​ളു​ടെ ജാ​മ്യ​ത്തി​ലും 40,000 രൂ​പ​യു​ടെ ബോ​ണ്ടി​ലും മേ​ധാ പ​ട്ക​ർ​ക്കു ജാ​മ്യം ന​ൽ​കി​യ​ത്. നി​രാ​ഹാ​ര​സ​മ​ര​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നാ​ലാ​ണ് മേ​ധ​യെ ഇ​ക്ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് അ​റ​സ്റ്റു ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ദി​യാ​ക്കി എ​ന്ന കു​റ്റ​മാ​ണ് മേ​ധ​യ്ക്കെ​തി​രേ ചു​മ​ത്തി​യി​രു​ന്ന​ത്.

ഗു​ജ​റാ​ത്തി​ലെ സ​ർ​ദാ​ർ സ​രോ​വ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തോ​ടെ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന പ​ടി​ഞ്ഞാ​റ​ൻ മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്രാ​മ​മാ​യ ചി​ക്കാ​ൽ​ദ​യി​ൽ 12 ദി​വ​സം നി​രാ​ഹാ​ര സ​മ​രം അ​നു​ഷ്ഠി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മേ​ധ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ നി​ർ​ബ​ന്ധ​പൂ​ർ​വം കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രേ​യാ​യി​രു​ന്നു മേ​ധാ പ​ട്ക​ർ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ സ​മ​രം.

മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ന്നൂ​റോ​ളം ഗ്രാ​മ​ങ്ങ​ൾ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തോ​ടെ മു​ങ്ങി​പ്പോ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. 13,542 ച​തു​ര​ശ്ര ഹെ​ക്ട​ർ വ​ന​വും 11,279 ച​തു​ര​ശ്ര ഹെ​ക്ട​ർ കൃ​ഷി ഭൂ​മി​യും ന​ശി​ക്കും. ന​ർ​മ​ദാ​ത​ട​ത്തി​ലെ ആ​ദി​വാ​സി​ക​ൾ അ​ട​ക്കം അ​ര​ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ​യാ​ണ് പ​ദ്ധ​തി ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.