പാക് വംശജന് യുകെയിൽ 18 വർഷം തടവ്
Wednesday, August 23, 2017 6:41 PM IST
ലണ്ടൻ: പൈപ് ബോംബ് കടത്താൻ ശ്രമിച്ച് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ അറസ്റ്റിലായ പാക്കിസ്ഥാൻ വംശജന് 18 വർഷം തടവ്. 43 വയസുകാരനായ നദീം മുഹമ്മദ് എന്നയാൾക്കാണ് തടവു ശിക്ഷ ലഭിച്ചത്. ഈ മാസമാദ്യമാണ് ബോംബുൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളുമായി ഇയാളെ പിടികൂടിയത്.

എന്നാൽ ഇവ തന്‍റെ പക്കൽ നിന്ന് കണ്ടെടുത്തതല്ലെന്നായിരുന്നു നദീമിന്‍റെ വാദം. കോടതി ഈ വാദം അംഗീകരിച്ചില്ല. ആക്രമണം നടത്തുക എന്നതായിരുന്നു നദീമിന്‍റെ ലക്ഷ്യമെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.