കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു
Thursday, August 24, 2017 7:36 AM IST
തി​രൂ​ർ: മ​ല​പ്പു​റം കൊ​ടി​ഞ്ഞി​യി​ലെ പു​ല്ലാ​ണി ഫൈ​സ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി തി​രൂ​ർ തൃ​പ്ര​ങ്ങോ​ട് കു​ട്ടി​ച്ചാ​ത്ത​ൻ​പ​ടി സ്വ​ദേ​ശി ബി​പി​ൻ​ദാ​സ് (25) വെ​ട്ടേ​റ്റു മരിച്ചു. ഇ​ന്നു രാ​വ​ലെ 7.25ന് ​തി​രൂ​രി​ന​ടു​ത്തു ബി​പി അ​ങ്ങാ​ടി ആ​ല​ത്തൂ​ർ റോ​ഡി​ൽ പു​ളി​ഞ്ചോ​ട് വ​ച്ചാ​ണ് സം​ഭ​വം. രാ​വി​ലെ മ​ദ്ര​സ​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രു​മാ​ണ് സം​ഭ​വം ആ​ദ്യ​മ​റി​യു​ന്ന​ത്. കൊ​ടു​വാ​ളു​മാ​യി എ​ത്തി​യ സം​ഘ​മാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ബി​പി​ൻ​ദാ​സ് രാ​വി​ലെ ജോ​ലി​ക്കാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു. ഇ​തി​നി​ടെ പി​ന്തു​ട​ർ​ന്നെ​ത്തി​യ ആ​ക്ര​മി​സം​ഘം ബി​പി​നെ വെ​ട്ടിയെ​ന്നാ​ണ് കു​രു​തു​ന്ന​ത്. മൃതദേഹം തി​രൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ശരീരമാസകലം വെ​ട്ടേ​റ്റ നി​ല​യി​ലാ​ണ് ബി​പി​നെ റോ​ഡി​ൽ കാ​ണ​പ്പെ​ട്ട​ത്. ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

സംഭവമറിഞ്ഞ് സ്ഥ​ല​ത്ത് ആ​ർ​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു തി​രൂ​ർ ഡി​വൈ​എ​സ്പി വി.​എ. ഉ​ല്ലാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് സ്ഥ​ല​ത്തു​ള്ള​ത്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തു​ന്നു​ണ്ട്. ആ​ക്ര​മി​ക​ൾ​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ആ​സൂ​ത്രി​ത​മാ​യാ​ണ് കൊ​ല​ന​ട​ത്തി​യ​തെന്നാ​ണ് വി​വ​രം. കേ​സി​ൽ പ്ര​തി​ക​ളി​ൽ​പ്പെ​ട്ട വി​പി​ൻ അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​ത്.

ആ​റു മാ​സം മു​ന്പാ​ണ് കൊ​ടി​ഞ്ഞി​യി​ൽ മ​തം മാ​റി​യ ഫൈ​സ​ൽ എ​ന്ന യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഫാ​റൂ​ഖ് ന​ഗ​ർ പു​ല്ലാ​ണി അ​ന​ന്ത​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ അ​നി​ൽ​കു​മാ​റാണ് ഇസ്‌ലാം മതം സ്വീകരിച്ച് ഫൈസലായത്. ഈ കേസിലെ രണ്ടാം പ്രതിയാണ് ഇന്ന് കൊല്ലപ്പെട്ട ബിപിൻ ദാസ്.ഗ​ൾ​ഫി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്കു തി​രി​ച്ചു പോ​കാ​നി​രി​ക്കേ​യാ​ണ് ഫൈ​സ​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

സംഭവത്തെ തുടർന്ന് തി​രൂ​ർ താ​ലൂ​ക്കി​ൽ ഇ​ന്ന് ഉ​ച്ചയ്ക്കു ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ബി​ജെ​പി ഹ​ർ​ത്താ​ലി​നു ആ​ഹ്വാ​ന ചെ​യ്തിട്ടുണ്ട്.
RELATED NEWS