ചി​ല​വ​ന്നൂ​ർ കാ​യ​ൽ കൈ​യേ​റ്റം: ജ​യ​സൂ​ര്യ​യെ പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Monday, September 18, 2017 5:51 AM IST
മൂ​വാ​റ്റു​പു​ഴ: എ​റ​ണാ​കു​ള​ത്ത് കൊ​ച്ചു​ക​ട​വ​ന്ത്ര​യി​ലെ ചി​ല​വ​ന്നൂ​ർ​ക്കാ​യ​ലി​ൽ ന​ട​ൻ ജ​യ​സൂ​ര്യ കൈ​യേ​റി ബോ​ട്ടു​ജെ​ട്ടി​യും ചു​റ്റു​മ​തി​ലും നി​ർ​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കാ​യ​ൽ തീ​ര​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ തീ​ര​ദേ​ശ​നി​യ​മ​വും കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​വും ലം​ഘി​ച്ചെ​ന്ന ക​ണ്ടെ​ത്ത​ലോ​ടെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കേ​സി​ൽ ജ​യ​സൂ​ര്യ പ്ര​തി​യാ​കും. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ജി​ല​ൻ​സ് പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ വി​ജി​ല​ൻ​സ് സം​ഘം ര​ണ്ടു ദി​വ​സം മു​ന്പാ​ണ് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഒ​രു മാ​സ​ത്തി​ന​കം വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റു​മെ​ന്നും അ​ന്വേ​ഷ​ണം സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചു. വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് കോ​ട​തി പി​ന്നീ​ട് പ​രി​ശോ​ധി​ക്കും.

ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ജ​യ​സൂ​ര്യ​യ്ക്കെ​തി​രേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ക​ട​വ​ന്ത്ര​യി​ലെ ജ​യ​സൂ​ര്യ​യു​ടെ വീ​ടി​ന് സ​മീ​പം ബോ​ട്ടു​ജെ​ട്ടി നി​ർ​മി​ച്ച​തും ചു​റ്റു​മ​തി​ൽ കെ​ട്ടി​യ​തും കാ​യ​ൽ പു​റ​ന്പോ​ക്ക് ഭൂ​മി കൈ​യേ​റി​യാ​ണെ​ന്നാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം. 3.7 സെ​ന്‍റ് സ്ഥ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ട​ൻ കൈ​യേ​റി​യ​ത്. സം​ഭ​വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും ഒ​ന്ന​ര വ​ർ​ഷ​മാ​യി​ട്ടും കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.