ആ​ർ​സി​സി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി
Tuesday, September 19, 2017 4:11 PM IST
തി​രു​വ​ന​ന്ത​പു​രം: റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ര​ക്തം സ്വീ​ക​രി​ച്ച പെ​ണ്‍​കു​ട്ടി​ക്ക് എ​ച്ച്ഐ​വി ബാ​ധി​ച്ച സം​ഭ​വ​ത്തി​ൽ ആ​ർ​സി​സി​യി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ആ​ർ​സി​സി​ക്ക് സാ​ങ്കേ​തി​ക പി​ഴ​വ് ഉ​ണ്ടാ​യി​ട്ടി​ല്ല. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ര​ക്തം ന​ൽ​കി​യ​തെന്നും റിപ്പോർട്ടിൽ‌ പറയുന്നു.

ജോ​യി​ന്‍റ് ഡി​എം​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘ​മാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ആ​ധു​നി​ക പ​രി​ശോ​ധ​ന​ക​ൾ​ക്ക് വേ​ണ്ടി ആ​ർ​സി​സി​യി​ൽ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് പോ​രാ​യ്മ​യെ​ന്നും വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പെ​ണ്‍​കു​ട്ടി​യ വീ​ണ്ടും ചെ​ന്നൈ​യി​ലെ റീ​ജ​ണ​ൽ ല​ബോ​റ​ട്ട​റി​യി​ൽ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്ക​ണ​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം വി​ദ​ഗ്ധ സം​ഘം ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

ആ​ർ​സി​സി ന​ട​പ​ടി​ക​ളി​ൽ പി​ഴ​വി​ല്ലെ​ന്ന് തി​ങ്ക​ളാ​ഴ്ച എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യും കണ്ടെത്തിയിരുന്നു. 49 പേ​രെ പ​രി​ശോ​ധി​ച്ച് സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷ​മാ​ണു പെ​ണ്‍​കു​ട്ടി​ക്കു ര​ക്തം ന​ൽ​കി​യ​ത്. എ​ച്ച്ഐ​വി അ​ണു​ബാ​ധ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള മൂ​ന്നു മാ​സ​ത്തെ സ​മ​യ​മാ​യ വി​ൻ​ഡോ പീ​രി​യ​ഡി​ൽ രോ​ഗ​ബാ​ധ ക​ണ്ടെ​ത്താ​നു​ള്ള സം​വി​ധാ​നം ആ​ർ​സി​സി​യി​ൽ ഇ​ല്ല. ഇ​ല്ലാ​ത്ത സം​വി​ധാ​ന​ത്തി​ന്‍റെ പേ​രി​ൽ ആ​ർ​സി​സി​ക്കു മേ​ൽ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ ക​ണ്ടെ​ത്ത​ൽ.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണു ര​ക്താ​ർ​ബു​ദ​ത്തെ​ത്തു​ട​ർ​ന്ന് കു​ട്ടി ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​ത്. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക്കു റേ​ഡി​യേ​ഷ​ൻ തെ​റാ​പ്പി ന​ട​ത്തി. അ​തി​നു ശേ​ഷം ര​ക്ത​ത്തി​ൽ കൗ​ണ്ട് കു​റ​ഞ്ഞു. ഇ​തു പ​രി​ഹ​രി​ക്കാ​നാ​യി ആ​ർ​സി​സി​യി​ൽ നി​ന്ന് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ച്ച്ഐ​വി സ്ഥി​രീ​ക​രി​ച്ച​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.