വി​ധിയുടെ വിധിതിരുത്തി മമത; വി​ഗ്ര​ഹ നി​മ​ജ്ജ​നം എ​വി​ടെ ന​ട​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കും
Friday, September 22, 2017 5:07 AM IST
കോ​ൽ​ക്ക​ത്ത: മു​ഹ​റ​ത്തി​ന് വി​ഗ്ര​ഹ നി​മ​ജ്ജ​നം ന​ട​ത്താ​മെ​ന്ന കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കേ​ണ്ടെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ സ​ർ​ക്കാ​ർ. ഹൈ​ക്കോ​ട​തി വി​ധി​യെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ത​ന്നെ രം​ഗ​ത്ത് വ​ന്നി​രു​ന്നെ​ങ്കി​ലും അ​പ്പീ​ൽ ന​ൽ​കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം. ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കി​ല്ലെ​ന്ന് മ​മ​ത പ​റ​ഞ്ഞു.

വി​ധി സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ വി​ധി​യെ വ​ള​ച്ചൊ​ടി​ച്ച് വാ​ർ​ത്ത ന​ൽ​കി​യ​താ​ണ്. വി​ധി​യി​ൽ കോ​ട​തി കൃ​ത്യ​മാ​യി പ​റ​യു​ന്നു​ണ്ട് അ​നു​മ​തി ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ വി​ഗ്ര​ഹ നി​മ​ജ്ജ​നം പാ​ടു​ള്ളു​വെ​ന്ന്. വി​ഗ്ര​ഹ നി​മ​ജ്ജ​ന​ത്തി​ന് എ​വി​ടെ​യൊ​ക്കെ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന​ത് ഒ​ക്ടോ​ബ​ർ ഒ​ന്നി​ലെ സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രും പോ​ലീ​സും തീ​രു​മാ​ന​മെ​ടു​ക്കും- മ​മ​ത പ​റ​ഞ്ഞു.
മു​ഹ​റം ദി​നം ഉ​ൾ​പ്പെ​ടെ എ​ല്ലാ ദി​വ​സ​വും ദു​ർ​ഗ​യു​ടെ വി​ഗ്ര​ഹ​ങ്ങ​ൾ നി​മ​ജ്ജ​നം ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യു​ടെ വി​ധി. വി​ജ​യ​ദ​ശ​മി ദി​നം മു​ത​ൽ മു​ഹ​റം ഉ​ൾ​പ്പെ​ടെ എ​ല്ലാ ദി​വ​സ​വും വി​ഗ്ര​ഹ​നി​മ​ജ്ജ​നം ന​ട​ത്താ​ൻ സാ​ധി​ക്കും. നി​മ​ജ്ജ​ന​യാ​ത്ര​യ്ക്കും ത​സി​യ​യ്ക്കും പ്ര​ത്യേ​കം പാ​ത​ക​ൾ ക്ര​മീ​ക​രി​ക്ക​ണം. സ​ർ​ക്കാ​ർ ന​ട​ത്തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​ര​സ്യ​ങ്ങ​ൾ ന​ല്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചി​രു​ന്നു.

വി​ജ​യ​ദ​ശ​മി ദി​നം മു​ത​ൽ‌ അ​ഞ്ചു ദി​വ​സ​ത്തേ​ക്കാ​ണ് ബം​ഗാ​ളി​ൽ നി​മ​ഞ്ജ​ന ഷോ​ഷ​യാ​ത്ര ന​ട​ത്തു​ന്ന​ത്. വി​ജ​യ​ദ​ശ​മി​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 30ന് ​രാ​ത്രി പ​ത്തി​നു ശേ​ഷം നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര ന​ട​ത്ത​രു​തെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ളി​ലെ തൃ​ണ​മൂ​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

മു​ഹ​റം ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് മു​സ്‌​ലിം​ക​ൾ താ​സി​യ ഘോ​ഷ​യാ​ത്ര ന​ട​ത്തും. താ​സി​യ​യും നി​മ​ജ്ജ​ന യാ​ത്ര​യും ഒ​രു ദി​വ​സം ന​ട​ന്നാ​ൽ ക്ര​മ​സ​മാ​ധാ​ന പ്ര ​ശ്ന​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തി​നെ​തി​രാ​യാ​ണ് ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.