ഏ​ഴു​വ​യ​സു​കാ​ര​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ത്തു
Friday, September 22, 2017 4:37 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം റ​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി പ്ര​ദ്യു​മ​ൻ ഠാ​ക്കൂ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ കേ​ന്ദ്ര​ത്തി​ന് ഹ​രി​യാ​ന സ​ർ​ക്കാ​ർ ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

റ​യാ​ൻ സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ലാ​ണ് ഏ​ഴു വ​യ​സു​കാ​ര​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു സ്കൂ​ൾ ബ​സ് ക​ണ്ട​ക്ട​ർ അ​ശോ​ക് കു ​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.