അ​മ്മ​യാ​ണേ സ​ത്യം; അ​മ്മ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തെ​ല്ലാം പ​ച്ച​ക്ക​ള്ളം: ത​മി​ഴ്നാ​ട് മ​ന്ത്രി
Saturday, September 23, 2017 4:48 PM IST
ചെ​ന്നൈ: ജ​യ​ല​ളി​ത​യു​ടെ ചി​കി​ത്സ​യു​ടെ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ത​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത് പ​ച്ച​ക്ക​ള്ള​മാ​യി​രു​ന്നെ​ന്ന് ത​മി​ഴ്നാ​ട് മ​ന്ത്രി. ത​ങ്ങ​ൾ നു​ണ​പ​റ​യാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും വ​നം​മ​ന്ത്രി സി.​ശ്രീ​നി​വാ​സ​ന്‍ വെ​ളി​പ്പെ​ടു​ത്തി.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജ​യ​ല​ളി​ത ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന സ​മ​യ​ത്ത് ആ​രെ​യും കാ​ണാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. അ​മ്മ ഇ​ഡ്‌​ലി ക​ഴി​ച്ചി​രു​ന്ന​താ​യും ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​യും ത​ങ്ങ​ൾ ക​ള്ളം​പ​റ​ഞ്ഞി​രി​ക്കാം. എ​ന്നാ​ൽ സ​ത്യം ത​ങ്ങ​ളാ​രും അ​വ​രെ ക​ണ്ടി​രു​ന്നി​ല്ലെ​ന്ന​താ​ണ്- ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. ക​ള്ള​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കേ​ണ്ടി​വ​ന്ന​തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ധു​ര​യി​ല്‍ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ക്ഷ​മാ​പ​ണം.

സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ള്ള​വ​രും എ​ഐ​എ​ഡി​എം​കെ​യി​ല്‍ നി​ന്നു​ള്ള​വ​രു​മ​ട​ക്കം ജ​യ​ല​ളി​ത​യെ അ​പ്പോ​ളോ​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ച​വ​രെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തെ​ല്ലാം ക​ള്ള​മാ​ണ്. പാ​ര്‍​ട്ടി ര​ഹ​സ്യം പു​റ​ത്ത് പോ​വാ​തി​രി​ക്കാ​നാ​ണ് ഞ​ങ്ങ​ളെ​ല്ലാം ക​ള്ളം പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.