ബീ​ഫു​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ ശി​വ​സേ​ന​ക്കാ​ർ മ​ർ​ദി​ച്ചു
Sunday, September 24, 2017 3:00 AM IST
മു​സ​ഫ​ർ​ന​ഗ​ർ: ബീ​ഫ് സൂ​ക്ഷി​ച്ച​തി​നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​വ​ർ​ക്കു നേ​ർ​ക്ക് ശി​വ​സേ​ന പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം. ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് വീ​ണ്ടും ബീ​ഫി​ന്‍റെ പേ​രി​ലു​ള്ള ആ​ക്ര​മ​ണം.

വെ​ള്ളി​യാ​ഴ്ച മു​സ​ഫ​ർ​ന​ഗ​റി​​ൽ​നി​ന്നാ​ണ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 200 കി​ലോ ബീ​ഫു​മാ​യി വാ​സി​ദ് എ​ന്ന യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ കാ​ർ പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ര​ക്ഷ​പ്പെ​ട്ടു. ഡ്രൈ​വ​റാ​യി​രു​ന്ന വാ​സി​ദി​നെ മാ​ത്ര​മാ​ണ് പോ​ലീ​സി​നു പി​ടി​കൂ​ടാ​നാ​യ​ത്. കാ​റി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത മാ​സം വെ​റ്റി​റ​ന​റി ഡോ​ക്ട​ർ ബീ​ഫാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു ശി​വ​സേ​ന പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ശി​വ​സേ​ന​ക്കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് ശി​വ​സേ​ന നേ​തൃ​ത്വം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.