ബാരാമുള്ളയിൽ ഏറ്റുമുട്ടൽ: ഭീകരരെ കീഴടക്കാൻ ശ്രമം തുടരുന്നു
Sunday, September 24, 2017 7:38 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ളയിലെ ഉറി മേഖലയിലാണ് ഞായറാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. മൂന്നു ഭീകരർ ഇവിടെ ഒളിച്ചിരിക്കുന്നതായാണ് വിവരം. മേഖല സൈന്യം വളഞ്ഞിരിക്കുകയാണ്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.