മാനഭംഗക്കേസ്: ബോളിവുഡ് നിർമാതാവ് ജുഡീഷൽ കസ്റ്റഡിയിൽ
Sunday, September 24, 2017 8:53 AM IST
ഹൈദരാബാദ്: മാനഭംഗക്കേസിൽ ബോളിവുഡ് നിർമാതാവ് കരിം മൊറാനിയെ കോടതി 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ഹൈദരാബാദ് ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാലാണ് വെള്ളിയാഴ്ച രാത്രിയിൽ കരിം മൊറാനി പോലീസിൽ കീഴടങ്ങിയത്.

ഡൽഹി സ്വദേശിയായ യുവതിയെ സിനിമയിൽ വാഗ്ദാനം അവസരം ചെയ്ത് നിരന്തരം പീഡിപ്പിച്ചതായാണ് കരീമിനെതിരേയുള്ള കേസ്. ഷാരൂഖ് ഖാൻ അഭിനയിച്ച ചെന്നൈ എക്സ്പ്രസ് പോലുള്ള സിനിമകളുടെ നിർമാതാവാണ് കരിം മൊറാനി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.