ബാരാമുള്ള ഏറ്റുമുട്ടൽ: രണ്ട് പോലീസുകാർക്ക് പരിക്ക്
Sunday, September 24, 2017 9:29 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്ക് പരിക്ക്. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിലാണ് പോലീസുകാർക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ 9.35നായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ബാരാമുള്ളയിലെ ഉറിക്കു സമീപം ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നു ഭീകരർക്കായി സൈന്യം തെരച്ചിൽ നടത്തുന്പോഴായിരുന്നു ആക്രമണം. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. മറ്റു ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.