ടാക്സി ഡ്രൈവർക്കു മർദനം; വിശദമായ അന്വേഷണം നടത്തുമെന്ന് ഡിജിപി
Sunday, September 24, 2017 9:40 AM IST
തിരുവനന്തപുരം: കൊച്ചിയിൽ ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ യുവതികൾ ചേർന്ന് മർദിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. കൊച്ചി സിറ്റി പോലീസ് കമ്മീണർക്കാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. യുവതികൾക്കെതിരേ ദുർബല വകുപ്പ് മാത്രം ചേർത്തതിനെ കുറിച്ചും അന്വേഷിക്കുമെന്നും ബെഹ്റ പറഞ്ഞു.

ഡ്രൈവറെ ക്രൂരമായി മർദിച്ച യുവതികൾക്കെതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയ പോലീസ് നടപടിയെ കുറിച്ചും വ്യാപക വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്താൻ ഡിജിപി നിർദേശം നൽകിയത്. കഴിഞ്ഞ ബുധനാഴ്ച വൈറ്റിലയിലാണ് ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ മൂന്ന് സ്ത്രീകൾ ചേർന്ന് മർദിച്ചത്. ഷെയർ ടാക്സി സംബന്ധിച്ച തർക്കമാണ് സംഭവത്തിനു കാരണമായതെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.