വെ​ള്ളി​യാ​ഴ്ച പെ​ട്രോ​ൾ പ​മ്പ് സ​മ​രം
Saturday, October 7, 2017 6:07 AM IST
ന്യൂ​ഡ​ൽ​ഹി: ദി​വ​സേ​ന​യു​ള്ള വി​ല​നി​ശ്ച​യി​ക്ക​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​ക​ൾ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന്. ഈ മാ​സം 13 ന് ​പെ​ട്രോ​ൾ വി​ത​ര​ണ​ക്കാ​ർ പ​മ്പു​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ക്കും.

ദി​വ​സേ​ന​യു​ള്ള വി​ല​നി​ശ്ച​യി​ക്ക​ൽ പി​ൻ​വ​ലി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളേ​യും ജി​എ​സ്ടി​ക്കു കീ​ഴി​ൽ​കൊ​ണ്ടു​വ​രി​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ 27 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും പെ​ട്രോ​ളി​യം വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.