കൊ​ച്ചി​യു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന് കാ​ന​റി​ക​ൾ; ബ്ര​സീ​ലി​ന് ആ​ദ്യ ജ​യം
Saturday, October 7, 2017 4:53 PM IST
കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ബ്ര​സീ​ൽ വി​ജ​യി​ച്ചു. ക്ലാ​സി​ക്പോ​രാ​ട്ട​ത്തി​ൽ സ്പെ​യി​നി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ബ്ര​സീ​ൽ‌ പ​രാ​ജ​യ​പ്പെ​ടു​ത്തി. സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ പി​ന്നി​ലാ​യ ബ്ര​സീ​ൽ ര​ണ്ടെ​ണ്ണം തി​രി​ച്ച​ടി​ച്ചാ​ണ് വി​ജ​യി​ച്ച​ത്.

മൂ​ന്നു ഗോ​ളു​ക​ളും ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു. ബ്ര​സീ​ലി​നു വേ​ണ്ടി ലി​ങ്ക​നും പൗ​ളീ​ഞ്ഞോ​യും ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ബ്ര​സീ​ൽ താ​രം വെ​സ്‌​ലി​യു​ടെ പേ​രി​ലാ​യി സ്പെ​യി​നി​ന്‍റെ ഏ​ക ഗോ​ൾ.

മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം മി​നി​റ്റി​ലാ​യി​രു​ന്നു ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ച ഓ​ൺ ഗോ​ൾ. സ്പാ​നി​ഷ് താ​രം മു​ഹ​മ്മ​ദ് മൗ​ക്‌​ലി​സി​ന്‍റെ ഷോ​ട്ട് വെ​സ്‌​ലി​യു​ടെ കാ​ലി​ൽ ത​ട്ടി കാ​ന​റി​ക​ളു​ടെ വ​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. 25 ാം മി​നി​റ്റി​ലാ​യി​രു​ന്നു ലി​ങ്ക​ന്‍റെ ഗോ​ൾ. ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ പൗ​ളീ​ഞ്ഞോ ര​ണ്ടാം ഗോ​ൾ നേ​ടി.

ക​ളി​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം ആ​ദ്യാ​വ​സാ​നം ബ്ര​സീ​ൽ കു​ട്ടി​ഹീ​റോ​ക​ളു​ടെ കാ​ലി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.