ഹാ​ല​പ്പ് ന​മ്പ​ർ വ​ൺ
Saturday, October 7, 2017 7:26 PM IST
ബെ​യ്ജിം​ഗ്: ടെ​ന്നീ​സ് വ​നി​ത ലോ​ക റാ​ങ്കിം​ഗി​ൽ റൊ​മാ​നി​യ​ൻ താ​രം സി​മോ​ണ ഹാ​ല​പ്പ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ക​രി​യ​റി​ൽ ആ​ദ്യ​മാ​യാ​ണ് ഹാ​ല​പ്പ് ലോ​ക ഒ​ന്നാം ന​മ്പ​ർ​പ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. സ്പാ​നി​ഷ് താ​രം ഗാ​ർ​ബി​നെ മു​ഗു​ര​യെ പി​ന്ത​ള്ളി​യാ​ണ് ഹാ​ല​പ്പ് ഒ​ന്നാം റാ​ങ്ക് സ്വ​ന്ത​മാ​ക്കി​യ​ത്.

ചൈ​ന ഓ​പ്പ​ണി​ൽ‌ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ​യാ​ണ് റൊ​മാ​നി​യ​ൻ താ​രം ഒ​ന്നാം റാ​ങ്കു​കാ​രി​യാ​യ​ത്. സെ​മി​യി​ൽ ജ​ലേ​ന ഒ​സ്റ്റ​പെ​ങ്കോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഹാ​ല​പ്പ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഹാ​ല​പ്പി​ന്‍റെ വി​ജ​യം. ഫൈ​ന​ലി​ൽ ഫ്രാ​ൻ​സി​ന്‍റെ ക​രോ​ളി​നെ ഗാ​ർ‌​സി​യ​യെ ഹാ​ല​പ്പ് നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.