രാ​ഷ്ട്ര​പ​തി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ൽ
Saturday, October 7, 2017 9:02 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തു​ന്നു. കൊ​ല്ല​ത്ത് അ​മൃ​താ​ന​ന്ദ​മ​യീ മ​ഠം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. രാ​ഷ്ട്ര​പ​തി​യാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാം​നാ​ഥ് കോ​വി​ന്ദ് കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

എ​ട്ടി​ന് രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​ഫോ​ഴ്‌​സ് ടെ​ക്‌​നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍ രാ​ഷ്ട്ര​പ​തി വി​മാ​ന​മി​റ​ങ്ങും. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഔ​പ​ചാ​രി​ക​മാ​യി സ്വീ​ക​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് സൈ​ന്യം ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കും. തു​ട​ര്‍​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ല്‍ കാ​യം​കു​ളം എ​ന്‍​ടി​പി​സി ഹെ​ലി​പാ​ഡി​ലെ​ത്തി അ​വി​ടെ​നി​ന്ന് റോ​ഡ് മാ​ര്‍​ഗം അ​മൃ​താ​ന​ന്ദ​മ​യീ മ​ഠ​ത്തി​ലെ​ത്തും.

​ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കും. ഉ​ച്ച​ക്ക് അ​ദ്ദേ​ഹം ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.