കൊച്ചിയിൽ ചരിത്രം രചിച്ച് നൈജർ; ​ഗോവയിൽ ഇറാന്‍റെ ഗോൾ കാർണിവൽ
Saturday, October 7, 2017 8:30 PM IST
കൊ​ച്ചി/​മ​ഡ്ഗാ​വ്: ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ഇ​റാ​നും നൈ​ജ​റി​നും ആ​ദ്യ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ വി​ജ​യം. കൊ​ച്ചി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​ത്ത​ര​കൊ​റി​യ​യെ നൈ​ജ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു നൈ​ജ​റി​ന്‍റെ വി​ജ​യം. സ​ലിം അ​ബ്ദു​റ​ഹി​മാ​ണ് നൈ​ജ​റി​ന്‍റെ വി​ജ​യ ശി​ല്പി. 59 ാം മി​നി​റ്റി​ലാ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ ഏ​ക ഗോ​ൾ.

ഗോ​വ​യി​ൽ ന​ട​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഇ​റാ​ൻ ഗി​നി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷം ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു നാ​ലു ഗോ​ളു​ക​ളും പി​റ​ന്ന​ത്. സ​യ​ദ് (59), മു​ഹ​മ്മ​ദ് ഷ​രീ​ഫ് (70), സ​യി​ദ് ക​രിം (90) എ​ന്നി​വ​രാ​ണ് ഇ​റാ​നു​വേ​ണ്ടി വ​ല​ച​ലി​പ്പി​ച്ച​ത്. ഫാ​ഞ്ചെ ടൗ​റെ ഗി​നി​യ​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി. ര​ണ്ടാം പ​കു​തി​യി​ലെ ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു ഫാ​ഞ്ചെ ടൗ​റെ ല​ക്ഷ്യം ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.