അ​മി​ത് ഷാ ​വീ​ണ്ടും കേ​ര​ള​ത്തി​ലെ​ത്തും
Saturday, October 7, 2017 9:31 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​വീ​ണ്ടും കേ​ര​ള​ത്തി​ലെ​ത്തും. ജ​ന​ര​ക്ഷാ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഈ ​മാ​സം പ​തി​നേ​ഴി​നാ​ണ് പ​രി​പാ​ടി. ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ ജ​ന​ര​ക്ഷാ യാ​ത്ര​യ്ക്കും ഷാ ​നേ​തൃ​ത്വം ന​ൽ​കും. ഡ​ൽ​ഹി​യി​ലെ സി​പി​എം കേ​ന്ദ്ര ഓ​ഫീ​സി​ലേ​ക്കു​ള്ള മാ​ർ​ച്ചാ​ണ് ഷാ ​ന​യി​ക്കു​ന്ന​ത്.

നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നാ​ടാ​യ പി​ണ​റാ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന യാ​ത്ര​യി​ൽ​നി​ന്നും അ​മി​ത് ഷാ ​പി​ൻ​മാ​റി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് യാ​ത്ര​യി​ൽ​നി​ന്നും ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഒ​ഴി​വാ​യ​തെ​ന്നാ​ണ്ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.