കാലിഫോർണിയയിൽ തീപിടിത്തം: മരണം 40 ആയി
Monday, October 16, 2017 8:45 AM IST
സനോമ: വടക്കൻ കാലിഫോർണിയയിൽ ഉണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 40 ആയി. വൈൻ ഉത്പാദനത്തിന് പേരുകേട്ട വടക്കൻ കാലിഫോർണിയയിലെ വൈൻ കണ്‍ട്രിയിലാണ് കാട്ടു തീ പടർന്നു പിടിച്ചത്.

കാട്ടു തീയിൽ 5,700 കെട്ടിടങ്ങൾ കത്തി നശിച്ചു. കാട്ടു തീയെ തുടർന്നു ഒരു ലക്ഷം പേരാണ് പ്രദേശത്തുനിന്നു പലായനം ചെയ്തത്. കാലിഫോർണിയായുടെ വിവധ പ്രദേശങ്ങളിൽ അധികൃതർ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 9000 അഗ്നിശമന പ്രവർത്തകരുടെ നേത്യത്വത്തിൽ രക്ഷപ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. രാജ്യത്തിന്‍റെ ഏറ്റവും വലിയ ഫയര്‍ഫൈറ്ററിംഗ് വിമാനമാണ് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് .