ഹർത്താൽ: കോഴിക്കോട്ട് എൽഐസി ഓഫീസും കണ്ണൂരിൽ ബാങ്കും അടപ്പിച്ചു
Monday, October 16, 2017 8:53 AM IST
കോഴിക്കോട്/കണ്ണൂർ: കെപിസിസി അധ്യക്ഷന്‍റെ വാക്കിന് പുല്ലുവില കൽപ്പിച്ച് കോഴിക്കോട്ടും കണ്ണൂരും ഹർത്താൽ അനുകൂലികൾ അഴിഞ്ഞാടി. രാവിലെ സമാധാനപരമായി തുടങ്ങിയ ഹർത്താൽ ഓഫീസ് സമയം ആരംഭിച്ചതോടെ സ്വഭാവം മാറി. കോഴിക്കോട്ട് ജീവനക്കാർ എത്തി തുറന്ന എൽഐസി ഓഫീസ് ഹർത്താലനുകൂലികൾ പൂട്ടിച്ചു. ജീവനക്കാരെ പുറത്താക്കിയ ശേഷമായിരുന്നു ഓഫീസ് പൂട്ടിച്ചത്. പോലീസ് നോക്കി നിൽക്കേയായിരുന്നു ഹർത്തൽ അനുകൂലികളുടെ നടപടി.

കണ്ണൂരിൽ പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവർത്തകർ ബാങ്ക് ശാഖ അടപ്പിച്ചു. ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ബാങ്ക് അടപ്പിച്ചത്. ഇവിടെയും പോലീസ് കാഴ്ചക്കാരായി.

കോഴിക്കോട്ട് മുക്കത്തും മലപ്പുറത്ത് ചങ്ങരംകുളത്തും ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു. പത്തനംതിട്ട നഗരത്തിലും കോണ്‍ഗ്രസുകാർ തെരുവിലിറങ്ങി ഗതാഗതം തടസപ്പെടുത്തി.