മോദി "ഗുജറാത്ത്​ ഗൗരവ്​ യാത്ര'യെ ഇന്ന് അഭിസംബോധന ചെയ്യും
Monday, October 16, 2017 2:11 AM IST
ഗാന്ധിനഗർ: തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ. "ഗുജറാത്ത്​ ഗൗരവ്​ യാത്രയെ' മോദി ഇന്ന് അഭിസംബോധന ചെയ്യും. ഏഴ് ലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഈ വർഷം അവസാനത്തോടെയാണ് ഗുജറത്തിൽ തെരഞ്ഞെടുപ്പ്.

മോദിക്കു പുറമേ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി തുടങ്ങിയവർ ഇന്ന് റാലിയെ അഭിസംബോധന ചെയ്യും.

സന്ദർശനത്തിന്​ ​മുന്നോടിയായി ഗുജറാത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള പിന്തുണക്ക്​ മോദി നന്ദി പറഞ്ഞു. ദശകങ്ങളായി ബിജെപിയെ പിന്തുണക്കുന്ന ജനങ്ങൾക്ക്​ എ​​ന്‍റെ പ്രണാമം. ഒാരോ ഗുജറാത്തികളുടെയും സ്വപ്​നങ്ങൾ പൂർത്തികരിക്കുന്നതിനുവേണ്ടി എന്നും ശക്തമായി പ്രവർത്തിക്കുമെന്നും മോദി ട്വീറ്റ്​ ചെയ്​തു.

തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നിരവധി പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ. 182 അംഗനിയമസഭയിൽ 150 സീറ്റുകൾ നേടി പാർട്ടിക്കു വിജയിക്കുവാൻ സാധിക്കുമെന്നാണ് അമിത് ഷാ നൽകുന്ന വിവരം.

15 ദിവസത്തെ യാത്രയിൽ 149 നിയോജക മണ്ഡലങ്ങളിലൂടെ 4,000 കിലോമീറ്റർ പിന്നിട്ടാണ് റാലി ഇന്ന് ഗാന്ധിനഗറിൽ എത്തിച്ചേരുന്നത്.

അതേസമയം മോദിയുടെ റാലിയുടെ പശ്ചാത്തലത്തിലാണ് ഇലക്ഷൻ കമ്മീഷൻ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.