കായംകുളത്ത് കെഎസ്ആർടിസി ബസിനുനേരെ കല്ലേറ്: ആറുപേർ കസ്റ്റഡിയിൽ
Monday, October 16, 2017 4:55 AM IST
കായംകുളം: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്. സംഭവത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർ അപ്പുക്കുട്ടൻ (53) ആണ് പരിക്കേറ്റത്. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകുന്നേരം മൂന്നരയോടെ കായംകുളം കോൺഗ്രസ് ഓഫീസിന് സമീപം വച്ചായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും മാവേലിക്കരയിലേക്ക് വരുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിനു നേരെയാണ് ആക്രമണമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് നിതിൻ എസ്. പുതിയിടം ഉൾപ്പടെ ആറുപേരെ കായംകുളം എസ്ഐ രാജൻ ബാബുവും സംഘവും കസ്റ്റഡിയിൽ എടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.