സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവിനെ തള്ളാതെ കുമ്മനം
Monday, October 16, 2017 10:41 PM IST
തിരുവനന്തപുരം: സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ഭീഷണി മുഴക്കിയ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡയെ തള്ളാതെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വിഷയത്തിൽ മാധ്യമപ്രവർത്തകർ രാവിലെ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു കുമ്മനം നിലപാട് വ്യക്തമാക്കിയത്.

സരോജ് പാണ്ഡെ എന്താണ് പറഞ്ഞതെന്ന് തനിക്ക് വ്യക്തമായി അറിയില്ല. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളിൽ സമാധാനം പറയേണ്ടത് സിപിഎം ആണ്. ഇനിയൊരു അക്രമം ഉണ്ടായാൽ തിരിച്ചടിക്കുമെന്നാണ് സരോജ് പാണ്ഡെ ഉദ്ദേശിച്ചതെന്നും അതുണ്ടാകാതെ നോക്കേണ്ടത് അക്രമം നടത്തുന്ന സിപിഎം ആണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

കേരളത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ചാൽ സിപിഎം പ്രവർത്തകരുടെ വീട്ടിൽ കയറി കണ്ണൂ ചൂഴ്ന്നെടുക്കുമെന്നാണ് മഹിളാ മോർച്ച മുൻ ദേശീയ അധ്യക്ഷ കൂടിയായ സരോജ് പാണ്ഡെ തിങ്കളാഴ്ച പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.