എ​ല്ലാം ഈ​ശ്വ​ര​ന്‍റെ കൃ​പയെന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി
Monday, October 16, 2017 11:28 PM IST
കൊ​ട​ക​ര: "എ​ല്ലാം ഈ​ശ്വ​ര​ന്‍റെ കൃ​പ' ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത​റി​ഞ്ഞ് കൊ​ട​ക​ര അ​ഴ​ക​ത്തു​ള്ള നി​വേ​ദ്യ​ത്തി​ലെ​ത്തി​യ​വ​രോ​ട് എ.​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യു​ടെ ആ​ദ്യ പ്ര​തി​ക​ര​ണം ഇ​താ​യി​രു​ന്നു. മേ​ൽ​ശാ​ന്തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി അ​റി​ഞ്ഞ് രാ​വി​ലെ എ​ട്ട​ര മു​ത​ൽ അ​ഴ​കം ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള അ​ഴ​ക​ത്ത് മ​ന​യി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ​യും അ​ഭി​ന​ന്ദ​ന​മ​റി​യി​ക്കാ​നെ​ത്തി​യ​വ​രു​ടെ​യും തി​ര​ക്കാ​യി​രു​ന്നു. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ, കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​പ്ര​സാ​ദ​ൻ തു​ട​ങ്ങി​യ​വ​ർ നേ​രി​ട്ടെ​ത്തി അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, ശ​ബ​രി​മ​ല​യി​ലെ ത​ന്ത്രി ക​ണ്ഠരര് രാ​ജീ​വ​ര് തു​ട​ങ്ങി​യ നൂ​റു​ക​ണ​ക്കി​നു പേ​ർ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

കൊ​ട​ക​ര അ​ഴ​കംമം​ഗ​ല​ത്ത് അ​ഴ​ക​ത്തു​മ​ന​യി​ൽ വി​ഷ്ണു ന​ന്പൂ​തി​രി​യു​ടെ മ​ക​നാ​ണ് അ​ന്പ​ത്തേ​ഴു​കാ​ര​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി. നി​ല​വി​ൽ അ​ഴ​കം ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​ണ്. 17 വ​ർ​ഷ​ത്തോ​ളം എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര പേ​ര​ണ്ടൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​യി​രു​ന്നു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് മേ​ൽ​ശാ​ന്തി​മാ​രു​ടെ സ​ഹാ​യി​യാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം.
ഡ​ൽ​ഹി ആ​ർ.​കെ.​പു​രം അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ കീ​ഴ്ശാ​ന്തി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ചേ​ലാ​മ​റ്റം ക​പ്ലി​ങ്ങാ​ട്ട് മ​ന​യി​ൽ പ്ര​സ​ന്ന അ​ന്ത​ർ​ജ​ന​മാ​ണ് ഭാ​ര്യ. മ​ക്ക​ൾ: വി​ഷ്ണു ന​ന്പൂ​തി​രി, ഡോ. ​വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി (ഒൗ​ഷ​ധി, കു​ട്ട​നെ​ല്ലൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: തൃ​പ്ര​യാ​ർ മു​ൻ മേ​ൽ​ശാ​ന്തി നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, കോ​ഴി​ക്കോ​ട് കു​ഴി​പ്പു​റ​ത്ത് ഇ​ല്ലം ആ​ര്യാ​ദേ​വി അ​ന്ത​ർ​ജ​നം, മാ​ള പാ​ല​ക്കു​ള​ത്ത് ഇ​ല്ലം സ​ര​സ്വ​തി അ​ന്ത​ർ​ജ​നം, അ​ന്ന​മ​ന​ട ആ​ശാ​ൻ​കോ​ട​ത്ത് ഇ​ല്ല​ത്ത് ശ്രീ​ദേ​വി അ​ന്ത​ർ​ജ​നം, പു​ത്ത​ൻ​ചി​റ താ​ന്നി​യി​ൽ പാ​ർ​വ​തി അ​ന്ത​ർ​ജ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.