ബിജെപിക്ക് മാന്യതയുണ്ടെങ്കിൽ കേരളത്തോട് മാപ്പ് പറയണമെന്ന് കോടിയേരി
Monday, October 16, 2017 11:57 PM IST
തിരുവനന്തപുരം: കേരളത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരണങ്ങൾ നടത്തിയതിന് ബിജെപി ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാന്യതയുള്ള പാർട്ടിയാണെങ്കിൽ ബിജെപി ചെയ്യേണ്ടത് അതാണ്. കേരളം ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാത്ത നാടാണെന്നാണ് ബിജെപി ദേശീയ നേതാക്കൾ പ്രചരിപ്പിച്ചത്. ഏത് ഹിന്ദുവിനാണ് ജീവിക്കാൻ പറ്റാത്തതെന്ന് കുമ്മനം രാജശേഖരനോ ഒ.രാജഗോപാലോ വ്യക്തമാക്കണം. ചില സമുദായങ്ങളെ ഇല്ലാതാക്കി കേരളത്തിന്‍റെ മതനിരപേക്ഷത തകർക്കാമെന്ന ആർഎസ്എസ് താത്പര്യം മതനിരപേക്ഷ കക്ഷികൾ ഉള്ള കാലത്തോളം കേരളത്തിൽ നടത്തില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.