ല​ക്നോ-​ആ​ഗ്ര എക്‌സ്പ്രസ്‌വേ റ​ണ്‍​വേ​യാ​കും, പ​റ​ന്നി​റ​ങ്ങു​ന്ന​ത് 20 വി​മാ​ന​ങ്ങ​ൾ
Thursday, October 19, 2017 4:25 PM IST
ല​ക്നോ: എ​ക്സ്പ്ര​സ് വേ​യി​ൽ 20 വി​മാ​ന​ങ്ങ​ൾ ഒ​ന്നി​ച്ചി​റ​ക്കി ച​രി​ത്രം കു​റി​ക്കാ​ൻ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന. ല​ക്നോ-​ആ​ഗ്ര എക്‌സ്പ്രസ്‌വേ​യി​ൽ ഈ ​മാ​സം 24ന് 20 ​വി​മാ​ന​ങ്ങ​ൾ ഒ​ന്നി​ച്ചി​റ​ക്കു​മെ​ന്ന് വ്യോ​മ​സേ​നാ വ​ക്താ​വ് അ​റി​യി​ച്ചു. എ​എ​ൻ-32 ട്രാ​ൻ​സ്പോ​ർ​ട്ട്, മി​റാ​ഷ് 2000, സു​ഖോ​യ് 30 എം​കെ​ഐ എ​ന്നീ വി​മാ​ന​ങ്ങ​ൾ ഹൈ​വേ​യി​ലി​റ​ക്കു​ന്ന​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഇ​തി​നു മു​ന്നോ​ടി​യാ​യി വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഹൈ​വേ​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഇ​വി​ടെ ഇ​റ​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ ഇ​വി​ടെ​നി​ന്നു ടേ​ക്ക് ഓ​ഫ് ചെ​യ്യു​ക​യും ചെ​യ്യും.

ഇ​ന്ത്യ​യി​ൽ ഇ​ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ട്രാ​ൻ​സ്പോ​ർ​ട്ട് വി​മാ​നം ഹൈ​വേ​യി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​ത്. വെ​ള്ള​പ്പൊ​ക്കം, ഭൂ​ക​ന്പം തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​അ​ഭ്യാ​സ​മെ​ന്നു സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് പ്ര​തി​രോ​ധ വ​ക്താ​വ് ഗാ​ർ​ഗി മാ​ലി​ക് സി​ൻ​ഹ അ​റി​യി​ച്ചു.