ഡെ​ൻ​മാ​ർ​ക്ക് ഓ​പ്പ​ണ്‍: എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ
Thursday, October 19, 2017 11:10 AM IST
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ. മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​ർ മ​ലേ​ഷ്യ​യു​ടെ ലീ ​ചോം​ഗ് വീ​യെ 21-17, 11-21, 21-19 എ​ന്ന സ്കോ​റി​ന് അ​ട്ടി​മ​റി​ച്ചാ​ണ് പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.
അ​തേ​സ​മ​യം, പി.​വി. സി​ന്ധു ആ​ദ്യ റൗ​ണ്ടി​ൽ​ത​ന്നെ പു​റ​ത്താ​യി. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് ചൈ​ന​യു​ടെ ചെ​ൻ യൂ​ഫി​യാ​ണ് സി​ന്ധു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 21-17, 23-21 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ തോ​ൽ​വി. കൊ​റി​യ ഓ​പ്പ​ണ്‍ നേ​ടി​യ​ശേ​ഷം ര​ണ്ടാം ത​വ​ണ​യാ​ണ് സി​ന്ധു തു​ട​ക്ക​ത്തി​ൽ​ത​ന്നെ പു​റ​ത്താ​കു​ന്ന​ത്.

മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​രം സൈ​ന നെ​ഹ്വാ​ൾ ര​ണ്ടാം റ​ണ്ടി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. സ്പെ​യി​നി​ന്‍റെ ഒ​ളി​ന്പി​ക് മെ​ഡ​ൽ ജേ​താ​വ് ക​രോ​ളി​ന മാ​രി​നെ ത​ക​ർ​ത്താ​ണ് സൈ​ന ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.