ഏ​ക​ദി​ന പ​ര​മ്പ​ര: ആ​സ്റ്റിലിന് പ​ക​രം ഇ​ഷ് സോ​ദി
Thursday, October 19, 2017 2:44 PM IST
മും​ബൈ: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ന്യൂ​സി​ല​ൻ​ഡ് ടീ​മി​ൽ​നി​ന്നും പ​രി​ക്കേ​റ്റ റ്റോ​ഡ് ആസ്റ്റിലിനെ ഒ​ഴി​വാ​ക്കി. പ​ക​രം ലെഗ് സ്പിന്നർ ഇ​ഷ് സോ​ദി​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ​ൻ​സ് ഇ​ല​വ​നു​മാ​യി ന​ട​ന്ന ആ​ദ്യ പരിശീലന മ​ത്സ​ര​ത്തി​ലാ​ണ് ആസ്റ്റിലിന് പ​രി​ക്കേ​റ്റ​ത്. മ​ത്സ​ര​ത്തി​ൽ മൂ​ന്നു പ​ന്തു​ക​ൾ മാ​ത്ര​മാ​ണ് ആസ്റ്റിൽ എ​റി​ഞ്ഞ​ത്. മൂ​ന്നു ആ​ഴ്ച​ത്തെ വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നിർദ്ദേശിച്ചിരിക്കുന്നത്.

ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ന്‍റി-20 പരന്പരയ്ക്കുള്ള ടീമിൽ സോ​ദി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സോ​ദി ലു​ധി​യാ​ന​യി​ലാ​ണ് ജ​നി​ച്ച​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര ഞാ​യ​റാ​ഴ്ച​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.