കാ​ബൂ​ളി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Saturday, October 21, 2017 4:20 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. കാ​ബൂ​ളി​ലെ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മാ​ർ​ഷ​ൽ ഫാ​ഹിം മി​ലി​റ്റ​റി അ​ക്കാ​ഡ​മി​യു​ടെ ഗേ​റ്റി​നു മു​ന്നി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. മി​ലി​റ്റ​റി അ​ക്കാ​ഡ​മി കേ​ഡ​റ്റു​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ൽ ഷി​യാ മോ​സ്കി​ൽ ചാ​വേ​ർ ഭ​ട​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കു​റ​ഞ്ഞ​ത് 32 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഖോ​ർ പ്ര​വി​ശ്യ​യി​ലെ മ​റ്റൊ​രു ഷി​യാ മോ​സ്കി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 20 പേ​രും കൊ​ല്ല​പ്പെ​ട്ടു. കാ​ബൂ​ളി​ലെ ഇ​മാം സ​മ​ൻ ഷി​യാ പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ വി​ശ്വാ​സി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തു. ഈ ​വ​ർ​ഷം ഷി​യാ​ക​ൾ​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​തി​ന​കം 84 പേ​ർ​ക്കു ജീ​വ​ഹാ​നി നേ​രി​ട്ടു വെ​ന്നു ക​ഴി​ഞ്ഞ​യാ​ഴ്ച യു​എ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ഗ​സ്റ്റി​ലും സെ​പ്റ്റം​ബ​റി​ലും കാ​ബൂ​ളി​ലെ മോ​സ്കു​ക​ളി​ൽ ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ ​ണ്ടാ​യി.