ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: റി​സ​ർ​വ് ബാ​ങ്ക്
Saturday, October 21, 2017 6:09 AM IST
ന്യൂ​ഡ​ല്‍​ഹി: ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​മാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക്. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​ത് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് ആ​ർ​ബി​ഐ വ്യ​ക്ത​മാ​ക്കി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി പ്ര​കാ​ര​മാ​ണ് അ​ക്കൗ​ണ്ടു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തെ​ന്നും ആ​ർ​ബി​ഐ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

2017 ജൂ​ണ്‍ ഒ​ന്നി​ലെ ഗ​സ്റ്റി​ല്‍ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ര്‍​ബി​ഐ ചൂ​ണ്ടി​ക്കാ​ട്ടി. ഭേ​ദ​ഗ​തി പ്ര​കാ​രം ബാ​ങ്കു​ക​ള്‍ അ​ക്കൗ​ണ്ടു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ ഉ​പ​യോ​ക്താ​വി​നെ പ്രേ​രി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി പ്ര​ത്യേ​കം നി​ർ​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​ര്‍​ബി​ഐ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ആ​ധാ​ർ ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി നി​ർ​ബ​ന്ധ​മാ​യും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നു റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഉ​ത്ത​ര​വി​ട്ടി​ട്ടി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു വാ​ർ​ത്ത. ആ​ധാ​ർ ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്ന് മ​ണി​ലൈ​ഫ് എ​ന്ന വെ​ബ്സൈ​റ്റി​നു ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ള്ള​പ്പ​ണം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ ആ​ധാ​റും പാ​ൻ ന​മ്പ​രു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തു വ്യ​വ​സ്ഥ ചെ​യ്തി​രു​ന്നു. ഇ​തു ജൂ​ലൈ ഒ​ന്നി​നു ഗ​സ​റ്റ് ഉ​ത്ത​ര​വാ​യി പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് ഏ​തെ​ങ്കി​ലും ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്നു വി ​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ റി​സ​ർ​വ് ബാ​ങ്ക് വി​ശ​ദ​മാ​ക്കു​ന്നു.

ആ​ധാ​ർ വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു ന്ന​തി​നാ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​സ​ർ​വ് ബാ​ങ്ക് കോ​ട​തി​യി​ൽ​നി​ന്നും അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ടോ​യെ​ന്ന ചോ​ദ്യ ത്തി​ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ആ​ർ​ബി​ഐ ഒ​രു ഹ​ർ​ജി​യും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.