ആ​ദ്യ നാ​ലി​ലൊ​ന്ന് മാ​ലി; ഘാ​ന​യെ വീ​ഴ്ത്തി സെ​മി​യി​ൽ‌
Saturday, October 21, 2017 6:50 AM IST
ഗോ​ഹ​ട്ടി: ശ​ക്ത​രാ​യ ഘാ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി മാ​ലി അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സെ​മി​യി​ൽ ക​ട​ന്നു. ഘാ​ന​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് മാ​ലി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഹാ​ജി ദ്രാ​മെ, മൂ​സ ട്ര​വോ​റി എ​ന്നി​വ​രാ​ണ് മാ​ലി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. കു​ദൂ​സ് മു​ഹ​മ്മ​ദ് ഘാ​ന​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി.

ശ​ക്ത​മാ​യ മ​ഴ​യി​ൽ ന​ന​ഞ്ഞു​കു​തി​ർ​ന്ന മൈ​താ​ന​ത്ത് ഘാ​ന​യെ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​ത്തോ​ടെ​യാ​ണ് മാ​ലി മ​റി​ക​ട​ന്ന​ത്. ക​ളി​യു​ടെ ഇ​രു​പ​കു​തി​ക​ളി​ലു​മാ​യാ​ണ് മാ​ലി ഗോ​ൾ നേ​ടി​യ​ത്. 15 ാം മി​നി​റ്റി​ൽ ഹാ​ജി ദ്രാ​മെ​യും 61 ാം മി​നി​റ്റി​ൽ മൂ​സ​യും മാ​ലി​ക്കാ​യി സ്കോ​ർ ചെ​യ്തു. കു​ദൂ​സ് മു​ഹ​മ്മ​ദ് 70 ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ഘാ​ന​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.