ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ൺ: ശ്രീ​കാ​ന്ത് ഫൈ​ന​ലി​ൽ
Saturday, October 21, 2017 8:55 AM IST
ഒ​ഡെ​ന്‍​സ്: ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ഫൈ​ന​ലി​ൽ ക​ട​ന്നു. ഹോ​ങ്കോം​ഗി​ന്‍റെ വോം​ഗ് വിം​ഗ് കി ​വി​ൻ​സെ​ന്‍റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീ​കാ​ന്ത് ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​നാ​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 21-18, 21-17.

ക​ഴി​ഞ്ഞ ക​ളി​യി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ശ്രീ​കാ​ന്ത് ക​ള​ത്തി​ലെ​ത്തി​യ​ത്. ആ​ദ്യ ഗെ​യി​മി​ൽ തു​ട​ക്കം മു​ത​ൽ ലീ​ഡെ​ടു​ത്ത ശ്രീ​കാ​ന്ത് ഒ​രു ഘ​ട്ട​ത്തി​ൽ 11-6 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. പി​ന്നി​ൽ​നി​ന്നും വി​ൻ​സെ​ന്‍റ് പൊ​രു​തി​ക്ക​യ​റി​യെ​ങ്കി​ലും ലീ​ഡ് ന​ഷ്ട​പ്പെ​ടാ​തെ മു​ന്നേ​റി​യ ശ്രീ​കാ​ന്ത് 21- 18 ന് ​ആ​ദ്യ ഗെ​യിം സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം ഗെ​യി​മി​ൽ ശ്രീ​കാ​ന്തി​ന് തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​രു​ത്ത് ന​ഷ്ട​മാ​യി. എ​ന്നാ​ൽ വ​ൻ റാ​ലി​ക​ളു​മാ​യി എ​തി​രാ​ളി​യെ വി​റ​പ്പി​ച്ച ഇ​ന്ത്യ​ൻ താ​രം 11-9 ന്‍റെ ലീ​ഡ് എ​ടു​ത്തു. പി​ന്നീ​ട് ലീ​ഡ് വി​ട്ടു​കൊ​ടു​ക്കാ​തെ ശ്രീ​കാ​ന്ത് വി​ജ​യ​ത്തി​ലേ​ക്ക് മു​ന്നേ​റി. വി​ജ​യ​ത്തോ​ടെ ശ്രീ​കാ​ന്ത് മെ​ഡ​ൽ ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.