താ​ജ്മ​ഹ​ൽ ആ​യു​ധ​മാ​ക്കി വ​ർ​ഗീ​യ​ വി​ഭ​ജനത്തിന് സം​ഘ​പ​രി​വാ​ർ ശ്രമം: തോ​മ​സ് ഐ​സ​ക്
Saturday, October 21, 2017 7:48 PM IST
തി​രു​വ​ന​ന്ത​പു​രം: താ​ജ്മ​ഹ​ൽ ആ​യു​ധ​മാ​ക്കി അ​ടു​ത്ത പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് രാ​ജ്യ​ത്തെ വ​ർ​ഗീ​യ​മാ​യി വി​ഭ​ജി​ക്കാ​ൻ സം​ഘ​പ​രി​വാ​ർ തീ​രു​മാ​നി​ച്ച​താ​യി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​യും വി​ന​യ് ക​ത്ത്യാ​റി​നെ​യും പോ​ലു​ള്ള ര​ണ്ടാം​നി​ര ബി​ജെ​പി നേ​താ​ക്ക​ളു​ടെ ആ​ക്രോ​ശ​ങ്ങ​ളും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മൗ​ന​വും ന​ൽ​കു​ന്ന സൂ​ച​ന അ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്കാ​ൻ ആ​ദ്യം അ​തി​നെ​യൊ​രു ത​ർ​ക്ക​മ​ന്ദി​ര​മാ​ക്കി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് സം​ഘ​പ​രി​വാ​ർ ചെ​യ്ത​ത്. സ​മാ​ന​മാ​യ അ​വ​കാ​ശ​വാ​ദം താ​ജ്മ​ഹ​ലി​നു​മേ​ലും ഉ​യ​ർ​ത്താ​ൻ അ​വ​ർ ശ്ര​മി​ക്കു​ക​യാ​ണ്. ബാ​ബ​റി മ​സ്ജി​ദി​നെ ത​ക​ർ​ത്തു​കൊ​ണ്ട് ആ​രം​ഭി​ച്ച ന​വ​ഹി​ന്ദു​ത്വ​ത്തി​ന്‍റെ പ​ട​യോ​ട്ടം അ​ടു​ത്ത ഘ​ട്ട​ത്തി​നു കോ​പ്പു​കൂ​ട്ടു​ക​യാ​ണ്. താ​ജ്മ​ഹ​ൽ ത​ന്നെ ആ ​അ​ജ​ണ്ട​യ്ക്ക് ഇ​ര​യാ​കു​ന്നെ​ന്നാ​ണ് ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം- ഐ​സ​ക് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.